വാട്സ്ആപ്പിൽ ഫോൺ നമ്പറിന്റെ സ്വകാര്യത ഉറപ്പാക്കാൻ കൂടുതൽ നിയന്ത്രണങ്ങളുമായി പുതിയ ഫീച്ചർ എത്തുന്നു. സ്വന്തം ഫോൺ നമ്പർ ആർക്കൊക്കെ കാണാനാകണമെന്ന് ഉപയോക്താവിന് തന്നെ തീരുമാനിക്കാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ......
ന്യൂഡൽഹി: സർക്കാർ ജീവനക്കാരൻ അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞാൽ നിയമപ്രകാരം സസ്പെൻഷനിലായതായി കണക്കാക്കപ്പെടുമെന്നും ഇതിനായി പ്രത്യേക സസ്പെൻഷൻ ഉത്തരവ് ആവശ്യമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ പ്രതിയായ ബിഹാറിലെ സമസ്തിപുർ സദർ ആശുപത്രിയിലെ മാനേജർ/അഡ്മിനിസ്ട്രേറ്ററുടെ ജാമ്യം പുനഃസ്ഥാപിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും മൻമോഹനും അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ......
ന്യൂഡൽഹി: ബന്ധപ്പെട്ട സർവീസ് ചട്ടങ്ങൾ പ്രകാരം പുറപ്പെടുവിക്കുന്ന നിർബന്ധിത വിരമിക്കൽ ഉത്തരവ് ശിക്ഷാനടപടിയോ ജീവനക്കാരന് കളങ്കം ചാർത്തുന്ന നടപടിയോ അല്ലെന്ന് സുപ്രീംകോടതി. അതിനാൽ ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് ജീവനക്കാരന് വാദം അവതരിപ്പിക്കാൻ അവസരം നൽകണമെന്ന നിബന്ധന ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
മോശം സേവനരേഖയുടെ അടിസ്ഥാനത്തിൽ ഛത്തീസ്ഗഢ് ലീഗൽ മെട്രോളജി വകുപ്പിലെ രണ്ട് ജീവനക്കാരെ നിർബന്ധിതമായി വിരമിപ്പിച്ച നടപടി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ മൻമോഹനും ശ്രീ ചന്ദ്രശേഖറും അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
ജീവനക്കാരനെ നിർബന്ധിതമായി വിരമിപ്പിക്കാനുള്ള അധികാരം വിപുലമാണെങ്കിലും, ബന്ധപ്പെട്ട അധികാരി പ്രസക്തമായ രേഖകളുടെ അടിസ്ഥാനത്തിലും സദുദ്ദേശ്യത്തോടെയും തീരുമാനമെടുക്കണമെന്ന് കോടതി വ്യക്തമാക്കി. ......
കർണാടക രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തി ഹാസനിലെ പ്രസിദ്ധമായ ഹാസനാംബ ക്ഷേത്രത്തിൽ നടന്ന ചെരിപ്പേറ് സംഭവം. മുഖ്യമന്ത്രി ഡി.കെ.......
നിക്ഷേപ പദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിന്റെ വിവരങ്ങൾ പുറത്ത്. തെലങ്കാനയിൽ പ്രവർത്തിച്ചിരുന്ന നിക്ഷേപ സ്ഥാപനത്തിന്റെ മറവിൽ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് കോടികളുടെ തട്ടിപ്പ് നടന്നത്. ......
തമിഴ്നാട്ടിൽ ദീപാവലി ആഘോഷങ്ങൾക്കിടെ രാത്രിയിൽ നടന്ന വിവിധ അക്രമ സംഭവങ്ങളിൽ ഒൻപത് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു .
തേനിയിൽ റോഡ് തടഞ്ഞ് ദീപാവലി റീൽസ് ചിത്രീകരണം നടത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു. ഇതുകൂടാതെ തിരുച്ചിറപ്പള്ളിയിൽ മൂന്നും ശിവഗംഗയിൽ രണ്ടും ചെന്നൈ, പെരമ്പല്ലൂർ, കടലൂർ, തേനി എന്നിവിടങ്ങളിൽ ഒന്നുവീതവും കൊലപാതകങ്ങളാണ് നടന്നത്. ......
കാൺപുർ: ദേശീയതലത്തിൽ മത്സരിച്ച് സ്വർണ മെഡലുകൾ നേടിയ 24കാരിയായ വനിതാ ബോക്സിങ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലാണ് സംഭവം.......
ബംഗളൂരു നഗരത്തിന്റെ കുടിവെള്ള ആവശ്യങ്ങൾക്കായി കാവേരി നദിക്കു കുറുകെ കർണാടക സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ തമിഴ്നാട് വീണ്ടും രംഗത്ത്. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി സി. ......
മുംബൈ: മഹാരാഷ്ട്രയിലെ എൻസിപി വിഭാഗങ്ങൾ തമ്മിലുള്ള ലയന നീക്കങ്ങൾ അന്തിമ ഘട്ടത്തിലേക്കെന്ന് സൂചന നൽകി മന്ത്രി സഞ്ജയ് ശ്രീസത്. ഇരു വിഭാഗങ്ങളിലെയും നേതാക്കളുടെ സ്ഥാനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ഉടൻ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ......
ബെംഗളൂരു: ശ്രദ്ധയിൽപ്പെടുന്ന എല്ലാ കാര്യങ്ങളിലും അന്വേഷണം നടത്താനുള്ള ‘സൂപ്പർ പൊലീസ്’ അധികാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനില്ലെന്ന് കർണാടക ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസിന് ആധാരമായ കുറ്റകൃത്യം സംബന്ധിച്ച കേസ് അവസാനിച്ചാൽ, അതിന്റെ അടിസ്ഥാനത്തിലുള്ള കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള നടപടികളും തുടരാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് കെ.വൈ. ......